Skip to main content

കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യം മാതൃകയാക്കണം: മന്ത്രി സി. രവീന്ദ്രനാഥ്

നീതി ആയോഗ് തയാറാക്കിയ 'സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാര രേഖ' സമഗ്രമായി വിശകലനം ചെയ്യുന്നതിന് എസ്.സി.ഇ.ആർ.ടി സംഘടിപ്പിച്ച ശില്പശാല പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യം മാതൃകയാക്കുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു. റിപ്പോർട്ടിൽ ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ കേരളം ഒന്നാംസ്ഥാനത്താണ്. ഇതിലെ കണ്ടെത്തലുകൾ വിശകലനം ചെയ്യുന്നതിനും പിന്നാക്കം നിൽക്കുന്ന മേഖലകളിൽ വരും വർഷങ്ങളിൽ മാതൃകാപരമായമുന്നേറ്റം ഉണ്ടാക്കുന്നതിനും വിശദമായ കർമ്മപരിപാടി തയാറാക്കാൻ മന്ത്രി നിർദേശിച്ചു. ജനകീയത, ആധുനികത, മാനവികത എന്നിവ കൂടി ഉൾക്കൊണ്ടുള്ള കർമ്മപരിപാടിയാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വികസിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ദിവസമായി നടക്കുന്ന ശില്പശാലയിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, സീമാറ്റ് ഡയറക്ടർ ഡോ. എം.എ. ലാൽ, ഡോ. സി. രാമകൃഷ്ണൻ, എസ്.സി.ഇ.ആർ.ടി, ഡയറ്റ് ഫാക്കൽറ്റി അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്‌സ്.3883/19

date