Skip to main content

മലയാളദിനം-ഭരണഭാഷ വാരാഘോഷം:  കവിത ചൊല്ലല്‍ മത്സരത്തിന് രജിസ്റ്റര്‍ ചെയ്യണം

 

മലയാള ദിനം - ഭരണഭാഷാ വാരാഘോഷം 2019 നോടനുബന്ധിച്ച് സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കവിതാ ചൊല്ലല്‍ മത്സരം നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ ഒന്നിന് വൈകിട്ട് നാലിനകം 0491 2505904 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്.

date