Skip to main content

കിന്‍ഫ്ര വ്യവസായ പാര്‍ക്ക്: സര്‍വേ ഉടന്‍ ആരംഭിക്കും

 

ചിറ്റൂര്‍ താലൂക്കിലെ ഒഴലപ്പതി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 28 ല്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്കിനായി വിവിധ റീസര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ട ഭൂമിയുടെ സര്‍വേ ഉടനെ ആരംഭിക്കുമെന്ന് എല്‍.എ കിന്‍ഫ്ര സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു. ഒഴലപ്പതി വില്ലേജിലെ 14-ാം പാര്‍ട്ട്, 16 മുതല്‍ 23 വരെ, 26-ാം പാര്‍ട്ട്, 34, 45 മുതല്‍ 50 വരെ, 53, 128-ാം പാര്‍ട്ട്, 134, 138, 139, 140, 141, 145, 146, 148, 149, 150, 152-ാം പാര്‍ട്ട്, 153 മുതല്‍ 158 വരെ, 163-ാം പാര്‍ട്ട്, 164, 165-ാം പാര്‍ട്ട്, 170, 171, 174-ാം പാര്‍ട്ട്, 175, 176, 177-ാം പാര്‍ട്ട്, 178, 180 മുതല്‍ 183 വരെ, 185, 351 മുതല്‍ 354 വരെയുള്ള റീസര്‍വേ നമ്പറുകളിലാണ് അതിര്‍ത്തി തിരിച്ച് സര്‍വേ ചെയ്യുന്നത്. ഈ സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെടുന്ന ഭൂമിയിലോ ഇതിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത ഭൂമിയിലോ അവകാശമുള്ളവര്‍ നേരിട്ടോ ഏജന്റ് മുഖേനയോ പ്രസ്തുത സര്‍വേയറുടെ മുന്നില്‍ ഹാജരായി അതിരുകള്‍ കാണിച്ചുകൊടുത്ത് ബന്ധപ്പെട്ട വിവരങ്ങളും നല്‍കേണ്ടതാണ്. 1961 ലെ കേരള സര്‍വേയും അതിര്‍ത്തിയും സംബന്ധിച്ച ആക്ടിലെ 6 (1)ാം വകുപ്പ് പ്രകാരമാണ് സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രസ്തുത ആക്ടിലെ 6 (3) പ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ കൈവശക്കാരും സര്‍വേ ആവശ്യത്തിനായി മുറിച്ചുമാറ്റേണ്ട മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ വിളകളോ മറ്റു തടസ്സങ്ങളോ ഉണ്ടെങ്കില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 15 ദിവസിത്തനകം നീക്കം ചെയ്ത് അതിരുകളും മറ്റ് ലൈനുകളും തിരിക്കേണ്ടതാണ്. കൊടി പിടിക്കുന്നവരെയും ചെയിന്‍മാന്‍മാരെയും നിയോഗിച്ച് ആവശ്യമായ സമയത്തേക്ക് തൊഴിലാളികളെ ഏര്‍പ്പെടുത്തണമെന്നും അനുയോജ്യമായ സര്‍വേ അടയാളങ്ങള്‍ നല്‍കണമെന്നും മറ്റു സഹായങ്ങള്‍ സര്‍വേയര്‍ക്ക് നല്‍കണമെന്നും എല്‍.എ കിന്‍ഫ്ര സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ആവശ്യപ്പെട്ടു. മേല്‍സൂചിപ്പിച്ച വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കൂലിപ്പണിക്കാരെ ഏര്‍പ്പെടുത്തി ജോലി ചെയ്യിപ്പിക്കുകയും ഇതിനുവേണ്ട ചെലവ് ചട്ടപ്രകാരം കൈവശക്കാരില്‍ നിന്നും ഈടാക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

date