Skip to main content

ഫെസിലിറ്റേറ്റര്‍ ഒഴിവ്

പുതുപ്പരിയാരം കാര്‍ഷിക സേവന കേന്ദ്രത്തില്‍ ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക്  അപേക്ഷിക്കാം. പരിചയസമ്പന്നരായ റിട്ട. കൃഷി ഓഫീസര്‍ /ബി.ടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ് / ബി.എസ്.സി അഗ്രി/ വി.എച്ച്.എസ്.ഇ അഗ്രി. എന്നിവയില്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമോ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍ സയന്‍സ്/ മെക്കാനിക്കല്‍ എന്‍ജിനീയറില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത. അപേക്ഷകര്‍ പാലക്കാട് ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. ഇന്റര്‍വ്യൂ സമയത്ത് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് എന്നീ കൃഷിഭവനുകളില്‍ അപേക്ഷാഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ രേഖകള്‍ സഹിതം നവംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം തപാല്‍ വഴിയോ നേരിട്ടോ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്, മരുതറോഡ് പി.ഒ., പാലക്കാട് - 678007 എന്ന വിലാസത്തില്‍ എത്തണം. ഫോണ്‍: 0491-2571060.

date