Skip to main content

ഉപന്യാസ മത്സരം നടത്തി

 

ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഏകതാ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ 48 സ്‌കൂളിലെ കേഡറ്റുകള്‍ക്കായി ജില്ലാ പോലീസ് ഓഫീസ് അനക്സില്‍ 'സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആന്‍ഡ് നാഷ്ണല്‍ ഇന്റഗ്രേഷന്‍' എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം നടത്തി. ജില്ലയിലെ 48 എസ്.പി.സി. യൂണിറ്റുകളില്‍ നിന്ന് 73 കേഡറ്റുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഉപന്യാസ മത്സരം നല്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. ബാബു കെ. തോമസ് ഉദ്ഘാടനം ചെയ്തു. എ.ഡി.എന്‍.ഒ. ജയരാജ്,  സെയ്താലി, ജൂലിയ ഓസ്റ്റിന്‍, ബിന്ദു എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്കുളള സമ്മാനം ഇന്ന് (ഒക്ടോബര്‍ 31) നല്‍കും.

date