Skip to main content

ബീച്ച് ഗെയിംസ് 2019: സംഘാടക സമിതി രൂപീകരിച്ചു

 

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് 2019 ന്റെ ജില്ലാതല സംഘാടക സമിതി രൂപീകരണയോഗം ജില്ലാ സ്പോര്‍ടസ് കൗണ്‍സില്‍ ഓഫീസില്‍ ചേര്‍ന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.കെ. പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. ഫുട്ബോള്‍, വോളിബോള്‍, കബഡി, വടംവലി എന്നീ ഇനങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ആണ്‍-പെണ്‍ വിഭാഗങ്ങള്‍ക്ക് പങ്കെടുക്കാം. മത്സരങ്ങളുടെ അപേക്ഷാ ഫോറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ നവംബര്‍ അഞ്ച് വരെ സ്വീകരിക്കും. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ബിജു ഗ്രിഗറി, സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ പ്രതിനിധി എം. രാമചന്ദ്രന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി. ഹരിദാസ്, എക്സിക്യൂട്ടീവ് മെമ്പര്‍മാരായ എ. ജബ്ബാറലി, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ എ. ജനാര്‍ദ്ധനന്‍, അഡ്വ. സ്റ്റാന്‍ലി ജെയിംസ്, ആര്‍.കെ. മണിശങ്കര്‍, ശബരി, ചന്ദ്രന്‍, ടെലിന്‍ രവി, എ. തുളസീദാസ് സംസാരിച്ചു.

date