Skip to main content

കേരളപ്പിറവി ദിനത്തില്‍ 'അരങ്ങു'ണരും;  കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് ആദ്യമായി ആതിഥേയത്വം വഹിച്ച് പാലക്കാട് 

 

മൂന്നു ദിവസങ്ങളിലായി പാലക്കാട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം 'അരങ്ങ് 2019' ഗവ. വിക്ടോറിയ കോളെജില്‍ നവംബര്‍ ഒന്നിന് വൈകീട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും.

ആദ്യമായാണ് കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് ജില്ല ആതിഥേയത്വം വഹിക്കുന്നത്. മലയാള നോവല്‍ സാഹിത്യത്തിലെ പ്രശസ്ത ആറ് സ്ത്രീ കഥാപാത്രങ്ങളുടെ പേരില്‍ ഒരുക്കുന്ന ആറ് വേദികളിലായി സംസ്ഥാനത്തെ 2000 കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. കുടുംബശ്രീ പ്രതിനിധാനം ചെയ്യുന്ന 43 ലക്ഷം സ്ത്രീകളുടെ വളര്‍ച്ചയും മുന്നേറ്റവും പ്രതിഫലിപ്പിക്കുന്ന സാംസ്‌ക്കാരിക മേളയായാണ് 'അരങ്ങ്' ഒരുക്കുന്നത്.

മുന്‍മന്ത്രി പാലൊളി മുഹമ്മദ്കുട്ടി, പത്മശ്രീ ശിവന്‍ നമ്പൂതിരി, മുണ്ടൂര്‍ സേതുമാധവന്‍ മുഖ്യാതിഥികളാവും. എം.പിമാരായ വി.കെ.ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. സെയ്തലവി, കുടുംബശ്രീ ഗവേണിങ് ബോഡി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉദ്ഘാടന പരിപാടികള്‍ക്കു മുന്നോടിയായി അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് കോട്ടമൈതാനം അഞ്ചുവിളക്ക് പരിസരം മുതല്‍ വിക്ടോറിയ കോളേജ് വരെ വര്‍ണാഭമായ സാംസ്‌ക്കാരിക ഘോഷയാത്ര നടക്കും.

അരങ്ങ് 1- കറുത്തമ്മ (ഗവ. വിക്ടോറിയ കോളേജ്)

നവംബര്‍ ഒന്ന്

വൈകിട്ട് 3 ന് ഉദ്ഘാടനം
വൈകിട്ട് 5 ന് തിരുവാതിര (പൊതുവിഭാഗം)

നവംബര്‍ രണ്ട്

രാവിലെ 9 ന് നാടോടിനൃത്തം (ജൂനിയര്‍)
രാവിലെ 11.15 ന് നാടോടിനൃത്തം (സീനിയര്‍)
ഉച്ചയ്ക്ക് 1.30 ന് സംഘനൃത്തം (ജൂനിയര്‍)
വൈകിട്ട് 5 ന് സംഘനൃത്തം (സീനിയര്‍)

നവംബര്‍ മൂന്ന്

രാവിലെ 9 ന് ഒപ്പന (ജൂനിയര്‍)
ഉച്ചയ്ക്ക് 1 ന് ഒപ്പന (സീനിയര്‍)
വൈകിട്ട് 4 ന് കുടുംബശ്രീ സംഗമവും സമാപനസമ്മേളനവും

അരങ്ങ് 2- ഇന്ദുലേഖ (ഗവ.മോയന്‍സ് എല്‍.പി.സ്‌കൂള്‍)

നവംബര്‍ ഒന്ന്

വൈകിട്ട് 5 ന് നാടന്‍പാട്ട് (പൊതുവിഭാഗം)

നവംബര്‍ രണ്ട്

രാവിലെ 9 ന് ലളിതഗാനം (ജൂനിയര്‍)
രാവിലെ 10.45 ന് ലളിതഗാനം (സീനിയര്‍)
ഉച്ചയ്ക്ക് 1.30 ന് സംഘഗാനം (പൊതുവിഭാഗം)
വൈകിട്ട് 4.30 ന് മാപ്പിളപ്പാട്ട് (ജൂനിയര്‍)
വൈകിട്ട് 6.15 ന് മാപ്പിളപ്പാട്ട് (സീനിയര്‍)

നവംബര്‍ മൂന്ന്

രാവിലെ 9 ന് കഥാപ്രസംഗം (പൊതുവിഭാഗം)
ഉച്ചയ്ക്ക് 1 ന് മാര്‍ഗ്ഗംകളി (ജൂനിയര്‍)
വൈകിട്ട് 3 ന് മാര്‍ഗ്ഗംകളി (സീനിയര്‍)

അരങ്ങ് 3- സുഹറ (ഫൈന്‍ ആര്‍ട്സ് സൊസൈറ്റി)

നവംബര്‍ ഒന്ന്

വൈകിട്ട് 5 ന് ഫാന്‍സിഡ്രസ്സ് (പൊതുവിഭാഗം)
വൈകിട്ട് 6 ന് സ്‌കിറ്റ് (പൊതുവിഭാഗം)

നവംബര്‍ രണ്ട്

രാവിലെ 9 ന് മൈം (പൊതുവിഭാഗം)
രാവിലെ 10.45 ന് നാടകം (പൊതുവിഭാഗം)

നവംബര്‍ മൂന്ന്

രാവിലെ 9 ന് മോണോ ആക്ട് (ജൂനിയര്‍)
രാവിലെ 10.45 ന് മോണോ ആക്ട് (സീനിയര്‍)
ഉച്ചയ്ക്ക് 1.15 ന് മിമിക്രി (ജൂനിയര്‍)
വൈകിട്ട് 3 ന് മിമിക്രി (സീനിയര്‍)

അരങ്ങ് 4- നാണിമിസ്ട്രസ്സ് (ഗവ. വിക്ടോറിയ കോളേജ് ഓഡിറ്റോറിയം)

നവംബര്‍ ഒന്ന്

രാവിലെ 10 ന് കഥാരചന (പൊതുവിഭാഗം)
രാവിലെ 11.30 ന് കവിതാരചന (പൊതുവിഭാഗം)
ഉച്ചയ്ക്ക് 1 ന് കൊളാഷ് (പൊതുവിഭാഗം)

നവംബര്‍ രണ്ട്

രാവിലെ 9 ന് കവിതാപാരായണം (ജൂനിയര്‍)
രാവിലെ 10.45 ന് കവിതാപാരായണം (സീനിയര്‍)
ഉച്ചയ്ക്ക് 2 ന് പ്രസംഗം (പൊതുവിഭാഗം)

അരങ്ങ് 5- സുമിത്ര (ഗവ. വിക്ടോറിയ കോളേജ് ഓഡിറ്റോറിയം)

നവംബര്‍ ഒന്ന്

രാവിലെ 10 ന് പെന്‍സില്‍ ഡ്രോയിംഗ് (പൊതുവിഭാഗം)
രാവിലെ 11 ന് പെയിന്റിംഗ് - വാട്ടര്‍ കളര്‍ (പൊതുവിഭാഗം)
ഉച്ചയ്ക്ക് 1 ന് കാര്‍ട്ടൂണ്‍ (പൊതുവിഭാഗം)

അരങ്ങ് 6- ചെമ്മരത്തി (ഗവ. വിക്ടോറിയ കോളേജ് മൈതാനം)

നവംബര്‍ മൂന്ന്

രാവിലെ 10 ന് ശിങ്കാരിമേളം (പൊതുവിഭാഗം)

date