Skip to main content

വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ 'ജീവനി'

 

മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ ഗവ. വിക്ടോറിയ കോളേജില്‍ 'ജീവനി' കൗണ്‍സിലിങ്ങ് സെന്റര്‍ തുടങ്ങുന്നു. കോളേജില്‍ എന്റോള്‍ഡായ എല്ലാ വിദ്യാര്‍ഥികളുടേയും മാനസികാരോഗ്യം ഉറപ്പാക്കുന്നതിനായി തിങ്കള്‍ മുതല്‍ വെളളി വരെ കൗണ്‍സിലറുടെ സേവനം ലഭിക്കും. പരീക്ഷാപ്പേടി, അലട്ടുന്ന ചിന്ത, മാനസിക സംഘര്‍ഷം, ആത്മവിശ്വാസകുറവ് തുടങ്ങി രക്ഷിതാക്കളോടോ, അദ്ധ്യാപകരോടോ വ്യക്തമാക്കാനാവാത്ത ഒട്ടേറെ പ്രശ്നങ്ങള്‍ ലഘൂകരിക്കലാണ് ജീവനിയുടെ ലക്ഷ്യം. ജീവനി സെന്റര്‍ ഫോര്‍ സ്റ്റുഡന്റ്സ് മെന്റല്‍ വെല്‍ബിയറിംഗിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 ന് ചിറ്റൂര്‍ ഗവ. കോളേജ് സൈക്കോളജി വിഭാഗം മേധാവി ഡോ. സുരേഷ് നിര്‍വഹിക്കും. തുടര്‍ന്ന് ബോധവത്കരണ ക്ലാസും നടക്കും.

date