Skip to main content

സിവില്‍സ്റ്റേഷന്‍ ജീവനകാര്‍ക്ക് പാസ്‌പോര്‍ട്ട് ക്യാമ്പ്

ജില്ലാ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍  സിവില്‍ സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട്  എടുക്കുന്നതിനും പുതുക്കുന്നതിനുമായി  നവംബര്‍ 14ന് പാസ്‌പോര്‍ട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ ആരംഭിക്കുന്ന ക്യാമ്പില്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാനുള്ള അവസരമുണ്ടായിരിക്കും. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനെത്തുന്നവര്‍ ജനനതീയതി തെളിയിക്കുന്ന രേഖ(എസ്എസ്എല്‍സി ബുക്ക്, ആധാര്‍), വിദ്യാഭ്യാസം തെളിയിക്കുന്ന രേഖ (എസ്.എസ്.എല്‍.സി/പ്ലസ്ടു/ഡിഗ്രി സര്‍ട്ടിഫിക്കറ്റ്) മേല്‍വിലാസം, തിരിച്ചറിയല്‍ രേഖ(ഇലക്ഷന്‍ ഐഡി കാര്‍ഡ്/ആധാര്‍/ഡ്രൈവിങ് ലൈസന്‍സ്/ പെന്‍ഷന്‍ ബുക്ക്/സര്‍വീസ് റെക്കോര്‍ഡ്/ ബാങ്ക് പാസ്ബുക്ക് /എംപ്ലോയര്‍ സര്‍ട്ടിഫിക്കറ്റ്, വാട്ടര്‍ ബില്‍) തുടങ്ങിയവയുടെ അസല്‍ കോപ്പിയും ഫോട്ടോ കോപ്പിയും കരുതണം. ക്യാമ്പിലെ തിരക്ക് ഒഴിവാക്കുന്നതിനായി ജീവനക്കാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന്  ലഭിക്കുന്ന എന്‍ട്രി ഫോമുകള്‍ പൂരിപ്പിച്ച് അതേ ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ പെട്ടിയില്‍ നവംബര്‍ ഏഴിനകം നിക്ഷേപിക്കണം. തുടര്‍ന്ന് നടക്കുന്ന ക്യാമ്പില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയും ഓണ്‍ലൈനായി ഫീസ് അടക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഫീസ് അടക്കാന്‍ ഡെബിറ്റ് കാര്‍ഡ് / ക്രെഡിറ്റ് കാര്‍ഡ് എന്നിവ കരുതണം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് 1000 രൂപയും 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് 1500 രൂപയുമാണ് ഫീസ്. പുതുതായി അപേക്ഷിക്കുന്നവരില്‍ എട്ടുവയസ്സിന് താഴെയുള്ളവര്‍ക്കും 65 വയസ്സിന് മുകളിലുള്ളവര്‍ക്കും ഫീസിനത്തില്‍  10 ശതമാനം ഡിസ്‌കൗണ്ടുണ്ടായിരിക്കും.
 

date