Skip to main content

കോഴിവളര്‍ത്തല്‍ ഷെഡിന്റെ നിര്‍മ്മാണം നവംബര്‍ 15നകം  പൂര്‍ത്തിയാക്കണം

    മുട്ടക്കോഴി വളര്‍ത്തലുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ പരിശീലന ക്ലാസ്സില്‍ പങ്കെടുത്ത ബീഡി തൊഴിലാളികള്‍ നിര്‍ദ്ദിഷ്ട അളവിലുള്ള കോഴിവളര്‍ത്തല്‍ ഷെഡിന്റെ നിര്‍മ്മാണം നവംബര്‍ 15നകം പൂര്‍ത്തിയാക്കണമെന്ന് കേരള ബീഡി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. സ്‌പെസിഫിക്കേഷന്‍ പ്രകാരമുള്ള മുട്ടക്കോഴി വളര്‍ത്തല്‍ ഷെഡ് പൂര്‍ത്തിയായതിന്റെ പരിശോധനാ സാക്ഷ്യപത്രം ബന്ധപ്പെട്ട മൃഗഡോക്ടറില്‍ നിന്ന്  വാങ്ങി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള ബീഡി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, എ.കെ.ജി ആശുപത്രിയുടെ പിറക് വശം, കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍-0472-706133.
 

date