Skip to main content

അമച്വര്‍ നാടകോത്സവം നവംബര്‍ 10 വരെ അപേക്ഷിക്കാം

    യൂത്ത് തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള എന്ന പേരില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്  ജില്ലാ -സംസ്ഥാനതലങ്ങളില്‍ സംഘടിപ്പിക്കുന്ന അമച്വര്‍ നാടക മത്സരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 10 വരെ നീട്ടി. ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്ന ക്ലബുകള്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്, കിഴക്കേത്തല പി.ഒ, മലപ്പുറം എന്ന വിലാസത്തില്‍  നവംബര്‍ 10 നു  മുമ്പായി  അപേക്ഷ നല്‍കണം. അപേക്ഷയും പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളും  ംംം.സ്യെംയ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും. ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് 25000 രൂപ ഗ്രാന്റും സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരവും ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്ന സംഘത്തിന് 10000 രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 5000 രൂപയും ഗ്രാന്റായി ലഭിക്കും. സംസ്ഥാനതല മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 1,00,000, 75000, 50,000 രൂപ ഗ്രാന്റും പ്രശസ്തി പത്രവും ഫലകവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446753906 എന്ന നമ്പറില്‍ ബന്ധപ്പെടാം.
 

date