Skip to main content

ജില്ലയില്‍ അതിശക്തമായ മഴക്ക് സാധ്യത ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

    തുലാവര്‍ഷവും ന്യൂനമര്‍ദ സ്വാധീനവും കാരണം  ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ജില്ലയില്‍ നാളെ (ഒക്‌ടോബര്‍ 31)  കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്ന പ്രദേശങ്ങളില്‍ പ്രാദേശിക പ്രളയങ്ങള്‍ക്കും  മലയോര മേഖലയില്‍ മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടല്‍,  മണ്ണിടിച്ചില്‍ എന്നിവയ്ക്കും കാരണമാകാം. അതിനാല്‍ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. അപകട മേഖലയില്‍ താമസിക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.  നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അപകട മേഖലകളിലുള്ളവര്‍ മാറി താമസിക്കണം. ജില്ലയില്‍ 24 മണിക്കൂറും അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും ടോള്‍ ഫ്രീ നമ്പറായ 1077 ബന്ധപ്പെടാം.
 

date