Skip to main content

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

    ഭാരതീയ ചികിത്സാ വകുപ്പിന്റേയും നാഷണല്‍ ആയുഷ് മിഷന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ആയുര്‍വ്വേദ ദിനാചരണത്തോടനുബന്ധിച്ച് വളവന്നൂര്‍ ജില്ലാ     ആയുര്‍വ്വേദ ആശുപത്രിയില്‍ സംഘടിപ്പിച്ച സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷണന്‍  ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു.   താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി.കെ.എ റസാക് മുഖ്യാതിഥിയായി.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സുശീല മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രൊഗ്രാം ഓഫീസര്‍ ഡോ. സുനിത,  ജില്ലാ പഞ്ചയത്ത് സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സുലൈഖ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹനീഫ പുതുപറമ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം  നസീബ താപ്പില്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ ഷറഫുദ്ദീന്‍ കുന്നത്ത്, ഗ്രാമ പഞ്ചായത്ത് അംഗം  അനീഷ കടലായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ആശ എന്നിവര്‍ പ്രസംഗിച്ചു. 'ദീര്‍ഘായുസ്സിന് ആയുര്‍വ്വേദം' എന്ന വിഷയത്തെ സംബന്ധിച്ച് ഡോ. ഷീജ വക്കം  ക്ലാസ് എടുത്തു.   

date