Skip to main content

സ്തനാര്‍ബുദ രഹിത മലപ്പുറം; പരിശീലനം നല്‍കി

 

മലപ്പുറത്തെ സ്തനാര്‍ബുദ രഹിത ജില്ലയാക്കുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട സ്തനാര്‍ബുദ പ്രതിരോധ പഠന പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്തിന്റെയും തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍നെസ് ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തിലാണ് പരിപാടി. പരിശീലനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നേരത്തെ കണ്ടെത്തിയാല്‍ മാരകരോഗങ്ങളില്‍ നിന്നും രക്ഷനേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

 മലപ്പുറത്ത് വൃക്ക-കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കായി സമൂഹത്തെ സജ്ജമാക്കുക, തുടക്കത്തില്‍ തന്നെ രോഗലക്ഷണങ്ങളക്കുറിച്ച് സ്വയം മനസ്സിലാക്കാന്‍ വിട്ടമ്മമാരെയും, സ്ത്രീകളെയും സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രതിരോധ പഠന പരിശീലനം സംലടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ പതിനഞ്ച് ബ്ലോക്കുകളിലും 2018 മാര്‍ച്ചില്‍ ഒന്നാം ഘട്ട ബോധവത്കരണം നല്‍കിയിരുന്നു. ആറ് ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കിടയിലും സന്ദേശം എത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

ഹുസൈന്‍ ചെറുതുരുത്തി ബോധവത്കരണ ക്ലാസെടുത്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ഹാജറുമ്മ ടീച്ചര്‍, അംഗങ്ങളായ സലീം കുരുവമ്പലം, സറീന ഹസീബ് എന്നിവര്‍ സംസാരിച്ചു. 
 

date