Skip to main content

ഏകദിന പരിശീലനം സംഘടിപ്പിച്ചു

 

ദേശീയ ഹരിത ട്രൈബ്യൂനലിന്റെ ഭാഗമായി ശുചിത്വമിഷന്‍െ കര്‍മ്മ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും ഏകദിന പരിശീലനം നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ വിവിധ സെഷനുകളിലായി ലീഗല്‍ സര്‍വീസസ് സൊസൈറ്റി ഫാക്കല്‍റ്റി അഡ്വ.അരുണ്‍, ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇ.ഇ  സൗമ ഹമീദ്, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രാകേഷ് തുടങ്ങിയവര്‍ ക്ലാസെടുത്തു. പരിപാടിയില്‍ സ്വച്ഛ് ഭാരത്, ഹരിത കേരളം പദ്ധതി തുടങ്ങിയവയുടെ പുരോഗതി ജില്ലാകലക്ടര്‍റുടെ അധ്യക്ഷതയില്‍ വിലയിരുത്തി. മെറ്റിരീയല്‍ കളക്ഷന്‍ ഫോഴ്‌സ്, ഹരിതകര്‍മ്മസേന തുടങ്ങിയവ ആരംഭിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉടന്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കി.
 

date