Skip to main content

തൊഴിലാളികള്‍ ഉല്‍പാദിപ്പിച്ച  തൈകളുടെ  വിതരണം തുടങ്ങി

 

ചേലേമ്പ്ര  പഞ്ചായത്തിലെ  തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലാളികള്‍ ഉല്‍പാദിപ്പിച്ച  തൈകളുടെ  വിതരണം തുടങ്ങി. കണ്ടായിപ്പാടം കൃഷി വിജ്ഞാന കേന്ദ്രത്തില്‍  പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് വിതരണോദ്ഘാടനം  നിര്‍വഹിച്ചു. ചടങ്ങില്‍ വികസന സ്ഥിരസമിതി ചെയര്‍മാന്‍ അസീസ് പാറയില്‍ അധ്യക്ഷതവഹിച്ചു.വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍മാന്‍ സി.ശിവദാസന്‍,  പഞ്ചായത്ത് അംഗങ്ങളായ സി.ശ്രീജിത്ത്, കെ.ബേബി, ഫാറൂഖ്, തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയര്‍മാരായ ആദിര ചന്ദ്രന്‍ ,അംജദ് എന്നിവര്‍ പങ്കെടുത്തു
 

date