Skip to main content

മൊബൈലില്‍ ഫോട്ടോ എടുക്കൂ, സമ്മാനം നേടു...

മലയാള ദിനാചരണം, ഭരണ ഭാഷാ വാരാഘോഷം എന്നിവയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍  സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും  നേര്‍ക്കാഴ്ച എന്ന പേരില്‍  മൊബൈല്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. മലയാളവുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തിയെടുത്ത മൗലികമായ ഫോട്ടോകളാണ് മത്സരത്തിന് അയക്കേണ്ടത്. വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതോ, മറ്റുള്ളവര്‍ എടുത്തതോ ആയ ഫോട്ടോകള്‍ മത്സരത്തിന് അയക്കരുത്.8 547860180 എന്ന വാട്‌സ്ആപ്പ് നമ്പരിലേക്ക് ഫോട്ടോ നവംബര്‍ നാലിന് വൈകീട്ട് അഞ്ചിനകം അയക്കണം. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകള്‍ ഉള്‍പ്പെടുത്തി കളകട്‌റേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ ആറിന് ഉച്ചയ്ക്ക് 1.30 മുതല്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കും. വിജയികള്‍ക്ക്   ആകര്‍ഷമായ സമ്മാനങ്ങള്‍ ലഭിക്കും.

date