Skip to main content

വെറ്ററിനറി ഡോക്ടര്‍ നിയമനം

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ മഞ്ചേശ്വരം ബ്ലോക്കില്‍ വൈകിട്ട് ആറുമുതല്‍  രാവിലെ  ആറുവരെ മൃഗചിത്സാ സേവനം നല്‍കുന്നതിന് ഒരു വെറ്ററിനറി ഡോക്ടറെ 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.  വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുളളവര്‍ നവംബര്‍ നാലിന് രാവിലെ 11 ന് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ എ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന കാസര്‍കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍ 04994 255483

date