Skip to main content

ദേശീയ പുനരർപ്പണ ദിനവും ദേശീയ ഏകതാദിനവും ആചരിച്ചു

സെക്രട്ടേറിയറ്റിൽ രാഷ്ട്രീയ സങ്കൽപ്പ് ദിവസ് (ദേശീയ പുനരർപ്പണ ദിനം), രാഷ്ട്രീയ ഏകത ദിവസ് (ദേശീയ ഏകതാദിനം) എന്നിവ  ആചരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി  സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ജീവനക്കാർ ദേശീയ പുനരർപ്പണദിന, ദേശീയ ഏകതാദിന പ്രതിജ്ഞയെടുത്തു. അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ് ഉദ്യോഗസ്ഥർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്.3886/19

date