Skip to main content

മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം

കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ, പട്ടികജാതിയിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുള്ളവർ, പട്ടികജാതിയിലേക്ക് ശുപാർശ ചെയ്തിട്ടുള്ള വിഭാഗത്തിൽപ്പെട്ടവർ- ഒ.ഇ.സി മാത്രം,  (മുന്നോക്ക/പിന്നാക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) എന്നിവർക്കായി മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷ പരിശീലനത്തിന് ധനസഹായം നൽകുന്നു. കുടുംബ വാർഷിക വരുമാനത്തിന് വിധേയമായി ഗ്രാമപ്രേദേശങ്ങളിൽ 98,000 രൂപ, നഗരപ്രദേശങ്ങളിൽ 1,20,000 രൂപ ഉയർന്ന മാർക്ക് വാങ്ങി ആദ്യ ചാൻസിൽ തന്നെ സയൻസ് ഗ്രൂപ്പെടുത്ത് +2/തത്തുല്യ പരീക്ഷ ആ+-ൽ കുറയാതെ പാസ്സായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
www.ksdc.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിർദിഷ്ട അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ അപ്‌ലോഡ് ചെയ്ത് നവംബർ 20 രാത്രി 12 വരെ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ നേരിട്ട് ബന്ധപ്പെടുക. ഫോൺ:0481-2564304, 9400309740.
   പി.എൻ.എക്‌സ്.3889/19

 

date