Skip to main content

സഖി വൺസ്റ്റോപ്പ് സെന്റർ പ്രവർത്തനം ആരംഭിച്ചു

സഖി വൺസ്റ്റോപ്പ് സെന്റർ പ്രവർത്തനം ആരംഭിച്ചു

 

കാക്കനാട്: അതിക്രമത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കുന്ന സഖി വൺസ്റ്റോപ്പ് സെന്റർ പ്രവർത്തനം ആരംഭിച്ചു. വനിതാ ശിശു വികസനവകുപ്പിന്റെ കീഴിലുള്ള സെന്റർ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.

   ഗാർഹിക പീഡനങ്ങൾക്ക് ഉൾപ്പെടെ ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അഭയകേന്ദ്രത്തിൽ ഏഴ് ജീവനക്കാരാണ് സേവന സന്നദ്ധരായുള്ളത്. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള താത്കാലിക കെട്ടിടത്തിലാണ് സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

   ജില്ലാ കളക്ടർ എസ്. സുഹാസ് സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എത്തി. വനിത ശിശുസംരക്ഷണ വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസർ ജെ. മായാ ലക്ഷ്മി, ജില്ലാ വനിത സംരക്ഷണ ഓഫീസർ എം.എസ് ദീപ എന്നിവർ സന്നിഹിതരായിരുന്നു.

date