Skip to main content

എറണാകുളം അറിയിപ്പുകള്‍

പാലം അറ്റകുറ്റപ്പണി: ദർഘാസ് ക്ഷണിച്ചു

 

കാക്കനാട്: തട്ടപ്പിള്ളിക്കാട്ടുപുഴ, നെട്ടൂർ പനങ്ങാട് മാർക്കറ്റ്,  കണിയാവള്ളി, കണ്ടനാട്, അന്ധകാരത്തോട് മാർക്കറ്റ് റോഡ്- ഇ.ഇ. റോഡ്, കണ്ണങ്കുളങ്ങര റോഡ് പാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നതിന് നിശ്ചിത യോഗ്യതയും പ്രവർത്തി പരിചയവുമുള്ള അംഗീകൃത കരാറുകാരിൽ നിന്നും ബ്രിഡ്ജസ് എറണാകുളം സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ദർഘാസ് ക്ഷണിച്ചു.  വിശദ വിവരം പൊതുമരാമത്തു വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.  അവസാന തീയതി നവംബർ എട്ട്.

 

പാലത്തിലെ മാലിന്യങ്ങൾ നീക്കാൻ ദർഘാസ്

 

 

കാക്കനാട്: മൂവാറ്റുപുഴ ടൗൺ പാലത്തിലും തൊടുപുഴ റോഡ് പാല (ലത പാലം) ത്തിലും അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്  നിശ്ചിത യോഗ്യതയും പ്രവർത്തി പരിചയവുമുള്ള അംഗീകൃത കരാറുകാരിൽ നിന്നും ബ്രിഡ്ജസ് എറണാകുളം സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ദർഘാസ് ക്ഷണിച്ചു.  വിശദ വിവരം പൊതുമരാമത്തു വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.  അവസാന തീയതി നവംബർ എട്ട്.

 

 

ജില്ലാ സാക്ഷരതാ സമിതി യോഗം

കൊച്ചി: ജില്ലാ സാക്ഷരതാ സമിതി യോഗം നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ചേമ്പറില്‍ ചേരും.

പരിശീലന പരിപാടി

കൊച്ചി: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാതലത്തില്‍ ബോധവത്കരണ പരിശീലന പരിപാടി നവംബര്‍ 11-ന് രാവിലെ 10-ന് കാക്കനാട് കളക്ടറേറ്റിലുളള പ്ലാനിംഗ് ഹാളില്‍ നടത്തും.

പ്രളയ ബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളിവര്‍ഗ സമുദായങ്ങള്‍ക്ക് ജീവനോപാധി പുന:സ്ഥാപന സഹായം

കൊച്ചി: സംസ്ഥാനത്തെ പ്രളവ ബാധിത മേഖലകളില്‍ അധിവസിക്കുന്ന പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട  പരമ്പരാഗത തൊഴിലാളിവര്‍ഗ സമുദായങ്ങള്‍ക്ക് ജീവനോപാധി പുന:സ്ഥാപന സഹായം പദ്ധതിക്ക് ഒ.ബി.സി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2018, 2019 വര്‍ഷങ്ങളില്‍ പ്രളയം ഗുരുതരമായി ബാധിച്ച ആലപ്പുഴ, തൃശൂര്‍, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട നാശനഷ്ടങ്ങള്‍ നേരിട്ട പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍ക്ക് അവരുടെ തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും, തൊഴില്‍ സ്ഥലം/സ്ഥാപനം മെച്ചപ്പെടുത്തുന്നതിനുമാണ് ധനസഹായം അനുവദിക്കുന്നത്. ഒരാള്‍ക്ക് രണ്ട് ഗഡുക്കളായി പരമാവധി 25000 രൂപ ഗ്രാന്റ് അനുവദിക്കുന്നു. വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനവും അപേക്ഷാഫാറവും www.bcdd.kerala.gov.in  വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകളില്‍പ്പെട്ട അപേക്ഷകര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വകുപ്പ്, രണ്ടാംനില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം 682030 വിലാസത്തിലും, മലപ്പുറം, വയനാട് ജില്ലകളില്‍പ്പെട്ട അപേക്ഷകര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വകുപ്പ്, സിവില്‍ സ്റ്റേഷന്‍, ഒന്നാംനില, കോഴിക്കോട് 673020 വിലാസത്തിലും ലഭ്യമാക്കണം. അവസാന തീയതി നവംബര്‍ 25.

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലേക്കും ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കും ഉപയോഗത്തിനായി വാങ്ങേണ്ടി വരുന്ന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഡ്‌ലഗ് വെയര്‍ഹൗസില്‍ എല്ലാത്ത സാഹചര്യങ്ങളില്‍ പുറം മാര്‍ക്കറ്റില്‍ നിന്നും വാങ്ങേണ്ടിവരുന്നതുമായ സാധനങ്ങള്‍ 2019 ഡിസംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വിതരണം ചെയ്യുന്നതിന് പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20.

ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കൊച്ചി:  കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ 2019 ജൂണ്‍ ബാച്ച് ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. എബ്രഹാം ഇവാന്‍ അനില്‍ ഒന്നാം റാങ്കിനും നിതിന്‍ കെ. ഉദയന്‍ രണ്ടാം റാങ്കിനും അഭിജിത് കെ. മൂന്നാം റാങ്കിനും അര്‍ഹരായി. കൊച്ചിയിലെ അക്കാദമി ആസ്ഥാനത്തും തിരുവനന്തപുരം ശാസ്തമംഗലത്തുള്ള അക്കാദമിയുടെ സബ്‌സെന്ററിലുമായി രണ്ട് ബാച്ചുകളായാണ് ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് നടത്തുന്നത്.

date