Skip to main content

നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ ഡെപ്യൂട്ടേഷൻ നിയമനം

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരം പ്രിൻസിപ്പൽ ബെഞ്ചിൽ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയിൽ 32300-68700 സർക്കാർ വകുപ്പുകളിൽ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ തത്തുല്യ തസ്തികയിലുളളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ മേലാധികാരിയുടെ നിരാക്ഷേപ പത്രം സഹിതം ട്രൈബ്യൂണലിന്റെ ഓഫീസിൽ 15ന് വൈകിട്ട് അഞ്ചിനു മുൻപ് ലഭ്യമാക്കണം.
പി.എൻ.എക്‌സ്.3896/19

date