Skip to main content

പൗൾട്രി ക്ലബ് ഉദ്ഘാടനം ചെയ്തു

തളിക്കുളം പഞ്ചായത്തിൽ കുട്ടികൾക്കായി പൗൾട്രി ക്ലബ് ഉദ്ഘാടനം ചെയ്തു. അഞ്ച് മുതൽ ഒൻപത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽനിന്നു മൃഗപരിപാലനത്തിൽ തൽപ്പരരായ 50 വിദ്യാർത്ഥികൾക്ക് 45 ദിവസം പ്രായമായ അഞ്ച് കോഴികുഞ്ഞുങ്ങളെയും 100 രൂപയുടെ തീറ്റയുമാണ് സൗജന്യമായി നൽകിയത്. പത്താംകല്ല് സിഎംഎസ് സ്‌കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സന്ധ്യ രാമകൃഷ്ണൻ അധ്യക്ഷയായി. അസിസ്റ്റന്റ് പ്രൊജക്റ്റ്ഓഫീസർ ഡോ. സുരേഷ് പി ഡി, വെറ്റിനറി സർജൻ ഡോ. അനീഷ്‌കുമാർ സംസാരിച്ചു.

date