Skip to main content

വിൽപ്പനവകാശം 13 ന്

അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തതുമൂലം ലൈസൻസ് റദ്ദ് ചെയ്ത കളളുഷാപ്പുകളുടെ ഈ സാമ്പത്തിക വർഷത്തെ ശേഷിക്കുന്ന കാലയളവിലക്കുളള വിൽപ്പനവകാശം നവംബർ 13 രാവിലെ 11 ന് തൃശൂർ ടൗൺ ഹാളിൽ നടക്കും. ചേർപ്പ് റേഞ്ചിൽ 47 ഉം ഇരിങ്ങാലക്കുട ഒന്നാം റേഞ്ചിൽ ആറും 14-ാം റേഞ്ചിൽ ആറും ഉൾപ്പെടെ ആകെ 59 കളളുഷാപ്പുകളാണ് വിൽപ്പനവകാശം ചെയ്യുന്നത്. വിശദവിവരങ്ങൾ എക്‌സൈസ് ഡിവിഷൻ ഓഫീസിലും ജില്ലയിലെ എക്‌സൈസ് ഓഫീസുകളിലും ലഭ്യമാണ്. ഫോൺ: 0487-2361237.
 

date