Skip to main content

വയോജന ക്ഷേമം: ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

തൃശൂർ സാമൂഹ്യ നീതി വകുപ്പ്, തൃശൂരിലെയും ഇരിങ്ങാലക്കുടയിലെയും മെയിന്റനൻസ് ട്രൈബ്യുണലി ന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ 'വയോജന ക്ഷേമ ബോധവൽക്കരണ ക്ലാസ്സ്' ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസറും മെയിന്റനൻസ് ട്രൈബ്യുണലുമായ സി ലതിക ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ ആർ പ്രദീപൻ ബോധവത്കരണ ബ്രോഷർ പ്രകാശനം ചെയ്തു. പ്രസീത ഗോപിനാഥൻ 'മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും,ക്ഷേമവും സംബന്ധിച്ച നിയമം 2007' എന്ന വിഷയത്തിലും ബിനി സെബാസ്റ്റ്യൻ 'മെയിന്റനൻസ് ട്രൈബ്യുണലുകളുടെ പ്രവർത്തങ്ങൾ,വയോജനക്ഷേമ പദ്ധതികൾ' എന്ന വിഷയത്തിലും മാർഷൽ സി രാധാകൃഷ്ണൻ 'വയോജന ക്ഷേമം-ചിന്തിക്കേണ്ട വസ്തുതകൾ,വിദ്യാർത്ഥികളുടെ പങ്ക്' എന്ന വിഷയത്തിലും ക്ലാസ്സ് നയിച്ചു. 'ഹ്രസ്വചിത്ര പ്രദർശനവും' നടത്തി. പ്രിൻസിപ്പാൾ ലിഷ.വി.വി, വി.പി.ആർ.മേനോൻ,ജയലക്ഷ്മി എന്നിവർ പങ്കെടുത്തു .
 

date