Skip to main content

നേത്രചികിത്സ-തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി

കൊടുങ്ങല്ലൂർ നഗരസഭ കുടുംബശ്രീയും കൊച്ചിൻ ഐ ഫൗണ്ടേഷൻ ആശുപത്രിയുമായി ചേർന്ന് സൗജന്യ നേത്രചികിത്സ-തിമിര ശസ്ത്രക്രിയ ക്യാമ്പും മെഡിക്കൽ ക്യാമ്പും നടത്തി. നഗരസഭ ടൗൺ ഹാളിൽ നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്‌സൺ ശാലിനി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സുധിൻ സുന്ദർ, ടി ആർ മണികണ്ഠൻ, ആരിഫ ശങ്കരൻ കുട്ടി, കോ-ഓർഡിനേറ്റർ സരിത എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ 300 രോഗികൾ പങ്കെടുത്തു. തിമിര ശസ്ത്രക്രിയ, താമസം, യാത്ര, ഭക്ഷണം എന്നിവയും സൗജന്യമാണ്. കീ-ഹോൾ ശസ്ത്രക്രിയയും കണ്ണടകളും സൗജന്യ നിരക്കിൽ നൽകും. കൊച്ചിൻ ഐ ഫൗണ്ടേഷൻ ആസ്പത്രിയിലേയും താലൂക്ക് ഗവ.ആശുപത്രിയിലേയും ഡോക്ടർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ശസ്ത്രക്രിയ ആവശ്യമായവരെ ആസ്പത്രിയിലേയ്ക്ക് കൊണ്ടുപോയി.
 

date