Skip to main content

കുടിവെളളപദ്ധതി ആദ്യഘട്ട വിതരണോദ്ഘാടനം

കാട്ടൂർ ഗ്രാമപഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ 336000 രൂപ വകയിരുത്തി നടപ്പിലാകുന്ന പട്ടികജാതി വിഭാഗക്കാർക്ക് കുടിവെളള സംഭരണത്തിന് വാട്ടർ ടാങ്ക് പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രമേഷ് നിർവഹിച്ചു. 122 പട്ടികജാതി കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും. പഞ്ചായത്ത് അസി. സെക്രട്ടറി മിനി ശ്രീധർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന രഘു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജയശ്രീ സുബ്രഹ്മണ്യൻ, പഞ്ചായത്ത് സെക്രട്ടറി കെ ആർ സുരേഷ് എന്നിവരും സംസാരിച്ചു.

date