Skip to main content

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വോളിബോള്‍ ടീം സെലക്ഷന്‍ നവംബര്‍ ഒന്നിന്

2020 ജനുവരിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന കേരള അണ്ടര്‍ 17, അണ്ടര്‍ 21 വനിത വോളിബോള്‍ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയല്‍സ് നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് തൃശൂര്‍, തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.  അണ്ടര്‍ 17, അണ്ടര്‍ 21 ദേശീയ ചാമ്പ്യന്‍ഷിപ്പ്, ദേശീയ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ്, അഖിലേന്ത്യ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പ്, 2018-19ലെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ പങ്കെടുത്തവര്‍ക്കും ട്രയല്‍സില്‍ പങ്കെടുക്കാം.  താത്പര്യമുള്ളവര്‍ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അവയുടെ രേഖകള്‍, സ്റ്റാമ്പ് സൈസ് ഫോട്ടോ എന്നിവയോടൊപ്പം സെലക്ഷന് ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2326644.

 

 

 

date