Skip to main content

ബിസിസിപിഎഎന്‍ കോഴ്‌സിന് അപേക്ഷിക്കാം

ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ ട്രെയിനിംഗ് സെന്ററില്‍ നടക്കുന്ന ബിസിസിപിഎഎന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് അംഗീകൃത കോളജില്‍ നിന്നും ഒന്നര വര്‍ഷത്തെ എഎന്‍എം കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. മൂന്ന് മാസമാണ് കോഴ്‌സ് കാലാവധി. കോഴ്‌സ് ഫീസ് 3500 രൂപ. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, ബയോഡേറ്റ, ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ നവംബര്‍ 11ന് വൈകിട്ട് നാലിന് മുമ്പ് കോഴഞ്ചേരി ജില്ലാ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ലഭ്യമാക്കണം. അപേക്ഷാഫോറം www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0468 22214107.          

 

date