Skip to main content

അവാർഡ് നിർണയ സമിതി രൂപീകരിച്ചു

പട്ടികജാതി പട്ടിക വർഗ്ഗവികസന വകുപ്പ് ഏർപ്പെടുത്തിയ 2019ലെ അംബേദ്കർ മാധ്യമ അവാർഡ് നിർണ്ണയിക്കുന്നതിന് സമിതി രൂപീകരിച്ച് ഉത്തരവായി. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ യു.വി.ജോസാണ് ചെയർമാൻ. ആർ.എസ്.ബാബു (ചെയർമാൻ, കേരള മീഡിയ അക്കാദമി), ഉണ്ണി ബാലകൃഷ്ണൻ (മാതൃഭൂമി ന്യൂസ്), സരസ്വതി നാഗരാജൻ (ദി ഹിന്ദു), ജി.പി.രാമചന്ദ്രൻ (അകം, പെരുമ്പടാരി പി.ഒ., മണ്ണാർക്കാട്) എന്നിവരാണ് മറ്റ് അംഗങ്ങൾ.
പി.എൻ.എക്‌സ്.3905/19

date