Skip to main content

ശിശുദിനാഘോഷം; വിദ്യാർഥികൾക്കായി മത്സരങ്ങൾ രണ്ടിന്

ആലപ്പുഴ: നവംബർ 14-ന് ജവഹർലാൽ നെഹ്‌റുവിന്റെ 130 -ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതി  ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി ജില്ലാതലത്തിൽ (നഴ്‌സറി, എൽ.പി, യു.പി, എച്ച്.എസ്,ഹയർ സെക്കന്ററി) കുട്ടികളുടെ പ്രസംഗ മത്സരം (മലയാളം) (5 മിനിട്ട്). പ്രസംഗ മത്സരം(ഇംഗ്ലീഷ്) (5 മിനിട്ട്), പദ്യപാരായണം (മലയാളം) (5 മിനിട്ട്), പദ്യപാരായണം (ഇംഗ്ലീഷ്) (5മിനിട്ട്), ക്വിസ് മത്സരം (സിംഗിൾ) (5 മിനിട്ട്), ലളിത സംഗീതം (5 മിനിട്ട്), ദേശഭക്തി ഗാനം(10 മിനിട്ട്), സംഘഗാനം (10 മിനിട്ട്), നാടോടിനൃത്തം (സിംഗിൾ) (5 മിനിട്ട്), സംഘനൃത്തം(10 മിനിട്ട്), മോണോ ആക്ട് (5 മിനിട്ട്), മിമിക്രി (5 മിനിട്ട്), പ്രച്ഛന്ന വേഷം (ഫാൻസി ഡ്രസ്സ്)(3 മിനിട്ട്) എന്നിവ നവംബർ 2-ന് ആലപ്പുഴ ജവഹർ ബാലഭവനിൽ നടത്തും. മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾ പഠിക്കുന്ന സ്‌കൂൾ അധികാരിയുടെ ശുപാർശയോടെ അപേക്ഷ ഒക്ടോബർ 31 -ന് 3 മണിയ്ക്ക് മുമ്പായി കളക്ട്രേറ്റിലെ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണർ (ജനറൽ) ഓഫീസിൽ നൽകണമെന്ന്  ജില്ലാ സെക്രട്ടറി അഡ്വ.ജലജാ ചന്ദ്രൻ അറിയിച്ചു. ഫോൺ: 9496225332.
 

date