Post Category
രാഷ്ട്രീയ ഏകതാദിനം. കൂട്ടയോട്ടവും പ്രതിജ്ഞയും നടത്തി
രാഷ്ട്രീയ ഏകതാദിനത്തിന്റെ ഭാഗമായി എന്‍.വൈ.കെ.യുടെ ആഭിമുഖ്യത്തില്‍ ഐക്യത്തിനായി കൂട്ടയോട്ടം സംഘടിപ്പിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജ•ദിനമാണ് രാഷ്ട്രീയ ഏകതാ ദിവസമായി ആചരിക്കുന്നത്. എന്‍.വൈ.കെ. ജില്ലാ കോഡിനേറ്റര്‍ ഡി.ഉണ്ണികൃഷ്ണന് ഫ്ളാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം പാസ്പോര്‍ട്ട് ഓഫീസിന്റെ ഭാഗത്തുനിന്ന് തുടങ്ങി നഗരം ചുറ്റി സിവില്‍ സ്റ്റേഷനില്‍ സമാപിച്ചു. തുടര്‍ന്ന് എന്‍.വൈ.കെ.ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന് ഉദ്ഘാടനം ചെയ്തു. എന്‍.വൈ.കെ. ജില്ലാ കോഡിനേറ്റര്‍ ഡി.ഉണ്ണികൃഷ്ണന് ഏകതാ പ്രതിജ്ഞചൊല്ലി. മലപ്പുറം കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഹസനത്ത് ടി., അസ്മാബി പി., ഇംത്യാസ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments