Skip to main content

മത്സ്യതൊഴിലാളികള്‍ ഗില്‍നെറ്റ് തിരിച്ചേല്‍പ്പിക്കണം

ആലപ്പുഴ: ജില്ലയിലെ ഉള്‍നാടന്‍ മത്സ്യതൊഴിലാളികളില്‍ 20മില്ലിമീറ്ററിന് താഴെ കണ്ണിവലിപ്പമുള്ള ഗില്‍നെറ്റ് ഉപയോഗിക്കുന്നവര്‍ നവംബര്‍ എട്ടിന് മുമ്പായി ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസറെ ക്ഷേമനിധി പാസ്ബുക്കിന്റെ കോപ്പിയും ഫോണ്‍ നമ്പറും സഹിതം ഏല്‍പ്പിക്കണമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പകരം വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിയമാനുസൃത വലിപ്പമുള്ള ഗില്‍നെറ്റ് സൗജന്യമായി നല്‍കും. നിയമാനുസൃതമല്ലാത്ത വലകള്‍ ഏല്‍പ്പിക്കാത്ത പക്ഷം ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

 

 

date