Skip to main content

തൃശൂർ എം ജി റോഡ് വീതികൂട്ടൽ ഉടൻ: നഗരത്തിലെ വെളളക്കെട്ടു പ്രശ്‌നപരിഹാരത്തിന് സമിതി

ഗതാഗത കുരുക്ക് പതിവായ തൃശൂർ നഗരത്തിലെ എം ജി റോഡിന്റെ വീതികൂട്ടൽ നടപടികൾക്കായി സർവേ നടപടികൾ ഉടൻ ആരംഭിക്കും. നടുവിലാൽ മുതൽ പടിഞ്ഞാറെ കോട്ട വരെയുള്ള 46 മീറ്ററിലാണ് റോഡ് വീതികൂട്ടൽ നടക്കുക. ഇതുസംബന്ധിച്ച് ജില്ലാ സർവേ മേധാവിയെ വിളിച്ച് ജില്ലാകളക്ടർ എസ് ഷാനവാസ്, മേയർ അജിത വിജയൻ എന്നിവർ നടത്തിയ യോഗത്തിലാണ് തീരുമാനം. റോഡ് വീതികൂട്ടുന്ന നടപടികൾക്കായി സ്ഥലമേറ്റെടുക്കുന്ന നടപടി ഉടൻ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
മഴക്കാലത്ത് കോർപറേഷനിലെ ചില നഗര പ്രദേശങ്ങളിൽ സ്ഥിരമായുണ്ടാകുന്ന വെള്ളക്കെട്ടു മൂലം ആളുകൾ വീടൊഴിഞ്ഞു പോകേണ്ട സാഹചര്യം വരെ നിലനിൽക്കുന്നതിനാൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ സമിതിയുടെ പഠന സംഘത്തെ നിയോഗിക്കാനും തീരുമാനമായി. വരും വർഷങ്ങളിൽ വെള്ളക്കെട്ട് സാഹചര്യമുള്ള പഞ്ചായത്തുകളിലും ഇത്തരം സംവിധാനം നടപ്പാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

date