Skip to main content

ഡാമുകളുടെ സുരക്ഷ പരിശോധിക്കാൻ ജാഗ്രതാസമിതി: വാഴാനി ഡാമിന്റെ വികസനത്തിന് കിഫ്ബിയിൽ 25 കോടി

ജില്ലയിൽ ഡാമുകളുടെ സുരക്ഷ പരിശോധിക്കാൻ ജാഗ്രതാസമിതിയെ നിയോഗിക്കുമെന്നും വാഴാനി ഡാമിന്റെ വികസനത്തിനായി കിഫ്ബി വഴി 25 കോടി രൂപ വിനിയോഗിക്കാമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന് യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നിരന്തരം മഴയുള്ള സാഹചര്യത്തിൽ ഡാമുകളിൽ വെള്ളം ഉയരുകയും അത് ഭീതിജനകമാം വിധത്തിൽ രൂപപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഡാമുകളുടെ സുരക്ഷ പരിശോധിക്കാൻ ജാഗ്രതാസമിതിയെ നിയോഗിക്കുന്നത്. വാഴാനി ഡാമിൽ 14.5 കി. മീറ്റർ പരിധിയിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുക.

date