Skip to main content

അറിയിപ്പുകള്‍

അറിയിപ്പുകള്‍

മികവിലേക്കൊരു ചുവട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി

കൊച്ചി: പഠനപ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക സഹായം നല്‍കി പഠനത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന  പ്രത്യേക പഠന പദ്ധതിയായ ശ്രദ്ധ-മികവിലേക്കൊരു ചുവട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സൗത്ത് ഏഴിപ്രം ജി.എച്ച്.എസ്.എസ് ല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.അബ്ദുള്‍ മുത്തലിബ് നിര്‍വഹിച്ചു. എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.ലീല അദ്ധ്യക്ഷത വഹിച്ചു. രണ്ടുഘട്ടങ്ങളിലായി നടക്കുന്ന പദ്ധതിയില്‍ ഒരു വിദ്യാഭ്യാസ ജില്ലയിലെ തെലഞ്ഞെടുത്ത 10 സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലും ഒരു സബ് ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത 10 വീതം സര്‍ക്കാര്‍ എല്‍.പി, യു.പി സ്‌കൂളുകളിലുമാണ് ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുന്നത്. മൂന്നു മുതല്‍ 10 വരെ ക്ലാസുകളിലെ വിവിധ വിഷയങ്ങളില്‍ പഠനപ്രയാസം അനുഭവിക്കുന്ന കുട്ടികളെയാണ് ഇതില്‍ ഉള്‍പ്പെടത്തിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ബാസ്റ്റിന്‍, ഗ്രാമപഞ്ചായത്ത് അംഗം പി.എം.നാസര്‍, ആലുവ ഡിഇഒ സുബിന്‍ പോള്‍, പ്രിന്‍സിപ്പാള്‍ വി.ആര്‍.രേണുക, ഹെഡ്മിസ്ട്രസ് വാസന ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

ക്ഷീര വികസന വകുപ്പ്; പ്രത്യേക പുനരധിവാസ പദ്ധതി

കൊച്ചി: സംസ്ഥാന ക്ഷീര വികസന വകുപ്പ് 2018 ലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര്‍ക്കായുളള പ്രത്യേക പുനരധിവാസ പദ്ധതി (രണ്ടാംഘട്ടം) പ്രകാരം നടപ്പിലാക്കുന്ന വിവിധ കര്‍ഷക സഹായ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ പ്രളയ ബാധിത പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകരുടെ പുനരധിവാസത്തിനായി ഒരു പശു ഡയറി യൂണിറ്റ്, രണ്ട് പശു ഡയറി യൂണിറ്റ്, അഞ്ച് പശു ഡയറി യൂണിറ്റ്, പശുവും കിടാരികളും അടങ്ങുന്ന കോമ്പോസിറ്റ് ഡയറി യൂണിറ്റുകള്‍, ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതി, പുതിയ കാലിത്തൊഴുത്ത് നിര്‍മ്മാണം, വെളളപൊക്കത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വന്‍കിട ഡയറി ഫാമുകള്‍ക്കുളള സഹായം, ധാതുലവണ മിശ്രിത വിതരണം എന്നിവയ്ക്ക് ധനസഹായം നല്‍കുന്ന രണ്ടാംഘട്ട പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിത ബാധിതരായ ക്ഷീരകര്‍ഷകര്‍ക്കായുളള പുനരധിവാസ പദ്ധതിയില്‍ ഗുണഭോക്താക്കളാകുവാന്‍ താത്പര്യമുളള ക്ഷീരകര്‍ഷകര്‍ ബ്ലോക്ക്തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റില്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്നും ഒന്നാംഘട്ട പുനരധിവാസ പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണെന്നും ക്ഷീരവികസന വകുപ്പ് എറണാകുളം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ മില്‍ക്ക്‌ഷെഡ് ഡവലപ്‌മെന്റ് പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി നവംബര്‍ എട്ട്.

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍

കൊച്ചി: ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ആന്റ് ഇ.ഐ കോര്‍ട്ട് ജഡ്ജ് എം.ബി.പ്രജിത്ത് നവംബര്‍ ഏഴ്, എട്ട്, 14, 15, 21, 22, 28, 29 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും 12-ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്‌സിലുളള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും, 26-ന് പത്തനംതിട്ട ജില്ലാ മീഡിയേഷന്‍ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാത്തുവച്ചും തൊഴില്‍ തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.

അസിസ്റ്റന്റ് കാറ്ററിംഗ് മാനേജര്‍ പരിശീലനവും ജോലിയും

കൊച്ചി: കേന്ദ്ര സര്‍ക്കാറിന്റെ ഷിപ്പിംഗ് മന്ത്രാലയം പരീക്ഷണ അടിസ്ഥാനത്തില്‍  നടപ്പിലാക്കുന്ന സാഗര്‍മാല പദ്ധതിയില്‍ അസിസ്റ്റന്റ് കാറ്ററിംഗ് മാനേജര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. പൂര്‍ണ്ണമായും സൗജന്യമായി നടപ്പിലാക്കുന്ന പ്രസ്തുത കോഴ്‌സിലെ ഒഴിവുള്ള 20 സീറ്റുകളിലേക്ക് എറണാകുളം, കോഴിക്കോട് ജില്ലകളിലെ തീരദേശമേഖലയില്‍ താമസിക്കുന്ന 18നും 30നും ഇടയില്‍ പ്രായമുള്ള യുവതീ, യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. അഡ്മിഷന് ബന്ധപ്പെടുക ഫോണ്‍ :075705992, 9746938700.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രിവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍  സര്‍വീസ് എഞ്ചിനീയര്‍, മാനേജര്‍, എച്ച് ആര്‍ മാനേജര്‍, സ്‌ക്കില്‍ഡലപ്‌മെന്റ് ഫാക്കല്‍റ്റി, ബിസിനസ്സ് ഡവലപ്‌മെന്റ്  എക്‌സിക്യുട്ടീവ്, അക്കൗണ്ടന്റ്, അഡ്മിന്‍ എക്‌സിക്യുട്ടീവ്, മാര്‍ക്കറ്റിംങ്ങ് എക്‌സിക്യുട്ടീവ്, അക്കൗണ്ടന്റ്, എച്ച് ആര്‍ എക്‌സിക്യുട്ടീവ്, ഓഫീസ് സ്റ്റാഫ്, ട്രെയിനി മാനേജര്‍, മാര്‍ക്കറ്റിംങ്ങ് എക്‌സിക്യുട്ടീവ്, ഫാക്കല്‍റ്റി ഡിജിറ്റല്‍ മാര്‍ക്കിറ്റിംങ്ങ്, ബിസിനസ് ഡവലപ്‌മെന്റ്് മാനേജര്‍, അക്കാഡമിക്ക് കോര്‍ഡിനേറ്റര്‍, സാപ് ട്രെയിനര്‍ തുടങ്ങിയ ഒഴിവുകളിലേക്ക് നവംബര്‍ ഏഴിന് അഭിമുഖം നടത്തുന്നു.
യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ (മെക്കാനിക്കല്‍), എം.ബി.എ (എച്ച്.ആര്‍.മാര്‍ക്കറ്റിംഗ്)എം.ടെക്ക്(സി.എസ്.ഇ/ഐ.റ്റി)/എം.സി.എ, ഡിജിറ്റല്‍ മാര്‍ക്ക റ്റിംഗ്, (എം.എ ഇംഗ്ലീഷ് /ലിറ്ററേച്ചര്‍,ബി.കോം/എം.കോം, മെക്കാനിക്കല്‍ ഡിപ്ലോമ പി.ജി വിത്ത് സാപ് ട്രെയിനിംഗ് സര്‍ട്ടിഫിക്കേഷന്‍ എന്നിവര്‍ക്ക്  പ്രത്യേക ഒഴിവുകള്‍), പ്രായം  :18-35
താല്പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം നവംബര്‍ ഏഴിന് രാവിലെ 10-ന് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842422452/2427494.

വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍, പ്ലാസ്റ്റിക് പ്രൊഡക്ട്‌സ് മാനുഫാക്ചറിംഗ് ആന്റ്് ക്വാളിറ്റി കണ്‍ട്രോള്‍, ആറ് മാസ ദൈര്‍ഘ്യമുളള കോഴ്‌സിന് പരിശീലനം നല്‍കുന്നതിന് എസ്.എസ്.എല്‍.സി പഠിച്ചിട്ടുളളതും 18-35 പ്രായമുളളതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിപെറ്റ് സ്ഥാപനമാണ് പരിശീലനം നടത്തി ജോലി നല്‍കുന്നത്. പഠനകാലയളവില്‍ സൗജന്യ താമസ ഭക്ഷണ സൗകര്യവും, പ്രതിമാസ സ്റ്റൈപ്പന്റും, യൂണിഫോമും, സ്റ്റഡി മെറ്റീരിയല്‍സും ലഭിക്കും.
താത്പര്യമുളള യുവതീയുവാക്കള്‍ വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയും സഹിതം നവംബര്‍ ആറിന് രാവിലെ 11-ന് ആലുവ മിനി സ്റ്റേഷനിലുളള അനക്‌സില്‍ പ്രവര്‍ത്തിക്കുന്ന ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 2970337, 9496070360.

date