Post Category
എം.എൽ.എ മാർക്ക് ഖാദി വസ്ത്രം വിതരണം ചെയ്തു
മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജൻമവാർഷികാഘോഷത്തിന്റെ ഭാഗമായി കേരളപ്പിറവിദിനത്തിൽ ഖാദി വസ്ത്രങ്ങൾ കേരളത്തിലെ 141 നിയമസഭാസാമാജികർക്കും വിതരണം ചെയ്തു. സ്പീക്കറുടെ ചേംബറിൽ വ്യവസായ മന്ത്രി ഇ.പി.ജയരാജന് നൽകി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, എം.എം.മണി, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.കൃഷ്ണൻ കുട്ടി, വി.എസ്.സുനിൽ കുമാർ, എം.എൽ.എമാർ, ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ്ജ്, വകുപ്പു മേധാവികൾ മുതലാവയവർ പങ്കെടുത്തു.
പി.എൻ.എക്സ്.3918/19
date
- Log in to post comments