Skip to main content

തിരുവനന്തപുരം കോർപറേഷൻ മേയർ തിരഞ്ഞെടുപ്പ് നവംബർ 12ന്

തിരുവനന്തപുരം കോർപറേഷൻ മേയർ തിരഞ്ഞെടുപ്പ് നവംബർ 12 ന് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌ക്കരൻ വരണാധികാരിക്ക് നിർദേശം നൽകി.  തിരുവനന്തപുരം ജില്ലാ കളക്ടറാണ് വരണാധികാരി.  കോർപറേഷൻ മേയർ അഡ്വ. വി. കെ. പ്രശാന്ത് ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് മേയർ സ്ഥാനത്ത് ഒഴിവ് വന്നത്.
പി.എൻ.എക്‌സ്.3922/19

date