ശരണബാല്യം: പരിശീലനം നടത്തി
വനിതാ ശിശുവികസന വകുപ്പ്-ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബാലവേല-ബാലഭിക്ഷാടനം-ബാലചൂഷണം തെരുവ് ബാല്യവിമുക്ത കേരളത്തിനായി സംസ്ഥാനതലത്തില്‍ നടത്തിവരുന്ന ശരണബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലാതല സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനായി പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് കോണ്‍ഫറന്‍സ് പരിശീലനം നടത്തി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.റ്റി സക്കീര്‍ ഹുസൈന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി സുധാകരന്‍പിളള മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നീതദാസ്, ജില്ലാ ലേബര്‍ ഓഫീസര്‍ സൗദാമിനി, ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഫിലിപ്പ് പ്രിന്‍സ്, ഷാന്‍ രമേശ് ഗോപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശരണബാല്യം മുന്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍ എ.ഒ അബീന്‍, അഡ്വ.മുഹമ്മദ് അന്‍സാരി തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. വനിതാശിശു വികസന വകുപ്പ്-പോലീസ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എസ്.സി/എസ്.റ്റി വകുപ്പ്, ലേബര്‍ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എന്നിവയുടെ പ്രതിനിധികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
- Log in to post comments