Post Category
സരസകവി മൂലൂര്‍ സ്മാരകത്തിന്റെ മലയാളദിനാഘോഷം
സരസകവി മൂലൂര്‍ സ്മാരകവും ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക ഗവ. യുപി സ്‌കൂളും സംയുക്തമായി നടത്തുന്ന മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും മൂലൂര്‍ സ്മാരകം പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.സി. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ചന്ദനക്കുന്ന് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണകുറുപ്പ് അധ്യക്ഷത വഹിച്ചു.
ഇലന്തൂര്‍ ഗവ. കോളജ് മലയാള വിഭാഗത്തിലെ ഡോ.കെ.എസ്. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. സുലോചന, ബ്ലോക്ക് പഞ്ചായത്ത് അംഗം പിങ്കി ശ്രീധര്‍, എസ്എംസി ചെയര്‍മാന്‍ വി. വിനോദ്, മൂലൂര്‍ സ്മാരക സെക്രട്ടറി പ്രൊഫ.ഡി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
date
- Log in to post comments