കാര്‍ഷിക യന്ത്രവല്‍ക്കരണ യജ്ഞം പരിശീലന പരിപാടി സംഘടിപ്പിച്ചു
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു. ആനക്കയത്തുള്ള കാര്‍ഷിക സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി ചെയര്മാന് ഉമ്മര്‍ അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനീറ അഷറഫ് അധ്യക്ഷയായി.
സ്മാം പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വയനാട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍(കൃഷി) ക്ലാസെടുത്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍(കൃഷി) അബ്ദുള്‍ വഹാബ് പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് എഞ്ചിനീയര്‍ അനുറേ മാത്യൂ, അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ കൃഷി എഞ്ചിനീയറിങ് വിഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിവിധ കാര്‍ഷിക യന്ത്രങ്ങള്‍ 40 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്സിഡിയില്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പദ്ധതിയാണ് സ്മാം. agrimachinery.nic.in എന്ന ഓണ്‍ലൈന്‍ സിസ്റ്റം വഴിയാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും അപേക്ഷ സമര്‍പ്പിക്കേണ്ടതും.
- Log in to post comments