Skip to main content

മഹ' ശാന്തമായി; ആളുകള്‍ ക്യാമ്പുകളില്‍ നിന്ന് മടങ്ങി തുടങ്ങി

    'മഹ' ചുഴലിക്കാറ്റില്‍ അതിരൂക്ഷമായ കടലാക്രമണം നേരിട്ട പൊന്നാനി തീരദേശം ശാന്തമായി. പ്രദേശത്ത് കടലാക്രമണം അവസാനിച്ചു. വീടുകളില്‍ വെള്ളം കയറി ക്യാമ്പുകളിലെത്തിയവര്‍ തിരിച്ച് വീട്ടിലേക്ക് മടങ്ങി തുടങ്ങി. 
    പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് കടല്‍ ഏറെ നാശം വിതച്ചത്. കടല്‍ഭിത്തിക്കും മുകളില്‍ പതിനഞ്ചടിയോളം ഉയരത്തിലാണ് തിരമാല ഉയര്‍ന്നിരുന്നത്. നിരവധി വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. കടലാക്രമണത്തില്‍ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.
    പൊന്നാനി താലൂക്കില്‍ കടലാക്രമണ ഭീഷണി നേരിടുന്നവര്‍ക്കായി രണ്ട് ക്യാമ്പുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍ പി സ്‌കൂളിലെ ക്യാമ്പ് അവസാനിച്ചു.  ഒമ്പത് കുടുംബങ്ങളില്‍ നിന്നായി ഉണ്ടായിരുന്ന 14 പേരും വീടുകളിലേക്ക് മടങ്ങിയതിനാലാണ് ക്യാമ്പ് അവസാനിച്ചത്.  പൊന്നാനി എം.ഐ ബോയ്‌സ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ നിന്നും ആളുകള്‍ വീടുകളിലേക്ക് തിരിച്ച് പോയി തുടങ്ങി.
 

date