Post Category
അനെര്‍ട്ട് ലോഗോ ഡിസൈന്‍ മത്സരം
അനെര്‍ട്ടിന്റെ ഔദ്യോഗിക ലോഗോ നവീകരിക്കുന്നതിന് സൃഷ്ടികള്‍ ക്ഷണിച്ചു. ഓണ്‍ലൈനില്‍ മാത്രമായിരിക്കും സൃഷ്ടികള്‍ സ്വീകരിക്കുക. തെരഞ്ഞെടുക്കുന്ന ലോഗോക്ക് 50,000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി നല്‍കും. തയ്യാറാക്കുന്ന ലോഗോ www.anert.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി നവംബര്‍ 20 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. സമര്‍പ്പിക്കുന്ന ഡിസൈനുകള്‍ പരമാവധി 10 എം.ബിയിലുള്ള ജെപെക് ഫോര്‍മാറ്റിലായിരിക്കണം. ഒരു വ്യക്തിക്ക് പരമാവധി മൂന്ന് ഡിസൈനുകള്‍ സമര്‍പ്പിക്കാം. വിജയിയെ തെരഞ്ഞെടുക്കുന്നത് അനെര്‍ട്ട് നിയോഗിക്കുന്ന ജഡ്ജിംഗ് കമ്മിറ്റിയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 18004251803 എന്ന അനെര്‍ട്ട് ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
date
- Log in to post comments