Skip to main content

ആവാസ്: ചികിത്സാ ധനസഹായം വർധിപ്പിച്ചു

ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി (ആവാസ്) യിലെ സൗജന്യ ചികിത്സാ ധനസഹായം വർധിപ്പിച്ചു. അപകടം മൂലമുണ്ടാകുന്ന അംഗവൈകല്യത്തിന് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയും സർക്കാർ ഉത്തരവായി.
സൗജന്യ ചികിത്സയ്ക്കുള്ള ധനസഹായം 15,000 രുപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി. ചികിത്സാപരിധിയിൽ പ്രസവസംബന്ധമായ ചികിത്സ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അപകടം മൂലമുണ്ടാകുന്ന അംഗവൈകല്യത്തിന് ഒരു ലക്ഷംവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
പി.എൻ.എക്‌സ്.3935/19

date