Skip to main content

എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി: വിജ്ഞാപനം പ്രസിദ്ധീകരിച്ചു

2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാർച്ച് പത്ത് ചൊവ്വാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കും.  പരീക്ഷാഫീസ് പിഴകൂടാതെ നവംബർ 11 മുതൽ 22 വരെയും പിഴയോടുകൂടി 23 മുതൽ 30 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. പരീക്ഷാവിജ്ഞാപനം പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ (www.keralapareekshabhavan.in) ലഭ്യമാണ്.
2020 മാർച്ചിലെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) എന്നീ പരീക്ഷകളുടെ വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷാഫോമിന്റെ മാതൃക, ഫീസ്, ടൈംടേബിൾ എന്നിവയും വെബ്‌സൈറ്റിലുണ്ട്.
പി.എൻ.എക്‌സ്.3941/19

date