Skip to main content

എറണാകുളം അറിയിപ്പുകള്‍

സ്വയംതൊഴില്‍ ബോധവല്ക്കരണ ശില്പശാല

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും പിറവം മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വയംതൊഴില്‍ ബോധവത്കരണ ശില്പശാല ജനുവരി 13-ന് രാവിലെ 10- ന്് പിറവം  മിനി സിവില്‍ സ്‌റ്റേഷന്റെ  ബേസ്‌മെന്റ് ഹാളില്‍ നടക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422458, 9497687806.

അപേക്ഷ ക്ഷണിച്ചു

കൊച്ചി:  സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ (50,000- 10,00,000 വരെ) പെണ്‍കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം, കമ്പ്യൂട്ടര്‍, പാസഞ്ചര്‍ ഓട്ടോ, ഓട്ടോ ടാക്‌സി ആന്റ് ഗുഡ്‌സ് ഓട്ടോറിക്ഷ തുടങ്ങിയ വായ്പ പദ്ധതികളിലേക്ക് ജില്ലയിലെ 18 നും 55 നും (വിവാഹ വായ്പ ഒഴികെ) ഇടയില്‍ പ്രായമുളള പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം 3,50,000 (വിവാഹ വായ്പ ഒഴികെ) രൂപയില്‍ കവിയാത്തവര്‍ ആയിരിക്കണം. വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു പ്രായ പരിധി 65 വയസും കുടുംബ വാര്‍ഷിക വരുമാന പരിധി 2,00,000 രൂപയുമാണ്. വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോസ്ഥ ജാമ്യമോ നാല് സെന്റില്‍ കുറയാത്ത വസ്തു ജാമ്യമോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പറേഷന്റെ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2302663.

സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗ മത്സരം

കൊച്ചി: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സമുദ്ര             മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) എറണാകുളം ജില്ലയിലെ ഒമ്പതു മുതല്‍ 11 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി             ഇംഗ്ലീഷില്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 'സൊസൈറ്റല്‍ റലവന്‍സ് ഓഫ് ഫിഷറീസ് റിസര്‍ച്ച് ഇന്‍ ഇന്ത്യ' എന്ന വിഷയത്തില്‍ ഈ മാസം 30-ന് സിഎംഎഫ്ആര്‍ഐയില്‍ വെച്ചാണ് മത്സരം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി മികച്ച ഓരോ പ്രഭാഷകര്‍ക്ക്് 5000 രൂപ വീതം സമ്മാനം നല്‍കും. താല്‍ര്യമുള്ളവര്‍ പേരും അതത് സ്‌കൂളുകളില്‍ നിന്നുള്ള ഔദ്യോഗിക സര്‍ട്ടിഫിക്കറ്റും സഹിതം ഈ മാസം 29-ന് മുമ്പായി രാളൃശലഹീരൗശേീി@ഴാമശഹ.രീാ എന്ന              വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്   ഫോണ്‍-9544940766, 9446415736, 9446129341.

മെഗാ ജോബ്‌ഫെയര്‍

കൊച്ചി: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജനുവരി 20-ാം തീയതി കാലടി, ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി കാമ്പസില്‍  വെച്ച് 'നിയുക്തി 2018' എന്ന പേരില്‍ മെഗാ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. സൗജന്യ ഓണ്‌ലൈന്‍ രജിസ്‌ട്രേഷന്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. 18-40 പ്രായപരിധിയിലുള്ള എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്  രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഐറ്റി, സാങ്കേതിക, വിപണന ആട്ടോമൊബൈല്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ്് തുടങ്ങിയ മേഖലകളിലെ ഉദ്യോഗദായകരില്‍ നിന്നും ഏകദേശം അയ്യായിരത്തോളം ഒഴിവുകള്‍ റിപ്പോര്ട്ട്  ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്  0484 2422452 2422458, എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

എഫ്.ഐ.പി സബ്റ്റിറ്റിയൂട്ട് നിയമനം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ നിലവിലുളള എഫ്.ഐ.പി സബ്റ്റിറ്റിയൂട്ട് അദ്ധ്യപക നിയമനത്തിന് യു.ജി.സി നിബന്ധനകള്‍ പ്രകാരം അതത് മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ അദ്ധ്യാപക നിയമനത്തിനുളള യോഗ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ജനുവരി 25-ന് രാവിലെ 11-ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ സൊസൈറ്റി യോഗം 15-ന്

കൊച്ചി: ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ സൊസൈറ്റിയുടെ (ഡി.എച്ച്.എസ്) യോഗം ജനുവരി 15-ന് വൈകിട്ട് നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

പി.ആര്‍ കോഴ്‌സ് വൈവ പരീക്ഷ 15-ന്

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ 2016-17 ബാച്ചിലുളള പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ് വിദ്യാര്‍ഥികളുടെ വൈവാ പരീക്ഷാ ജനുവരി 15-ന് രാവലെ 10-ന് നടക്കും. വിദ്യാര്‍ഥികള്‍ മതിയായ രേഖകളോടെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

ഏകദിന ശില്‍പ്പശാല 

കാക്കനാട്: ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗാര്‍ഥികള്‍ക്കായി ലീഗല്‍ മെട്രോളജി നിയമവും ചട്ടങ്ങളും ഉപഭോക്തൃ സംരക്ഷണത്തിന് എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഏകദിന ശില്‍പ്പശാല ജനുവരി 12 ന് രാവിലെ 10 മുതല്‍ എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളില്‍ നടക്കും. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഏകോപിപ്പിക്കാനും അതുവഴി പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിട്ട് ഉപഭോക്തൃ സംരക്ഷണ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.    

മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം

കാക്കനാട്: ജില്ലയിലെ ക്ലാസ് 3 മുതല്‍ മുകളിലേക്കുള്ള മലയാളം ടൈപ്പിംഗ് പരിശീലനം ലഭിച്ചിട്ടില്ലാത്ത മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി അഞ്ച് ദിവസം മലയാളം കമ്പ്യൂട്ടിംഗ് (മലയാളം യൂണികോഡ് ടൈപ്പിംഗ്) പരിശീലനം നല്‍കുന്നു. ഇതിനായി മലയാളം യൂണികോഡ് ടൈപ്പിംഗ് പരിശീലനം നല്‍കാന്‍ കഴിവുള്ള സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനങ്ങളെ നിബന്ധനകള്‍ക്കു വിധേയമായി പരിശീലന ഏജന്‍സിയായി തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിശീലന മൊഡ്യൂള്‍, പരിശീലനം നല്‍കുന്നതിന് സ്ഥാപനത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഒരു വ്യക്തിക്ക് പരിശീലനം നല്‍കുന്നതിനുള്ള കുറഞ്ഞ നിരക്ക് എന്നിവ അപേക്ഷയോടൊപ്പം രേഖപ്പെടുത്തണം. സീല്‍ ചെയ്ത കവറിനു പുറത്ത് മലയാളം കന്യൂട്ടിംഗ് പരിശീലന ഏജന്‍സിക്കായുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. അപേക്ഷകള്‍ നോഡല്‍ ഓഫീസര്‍&ഹുസൂര്‍ ശിരസ്തദാര്‍, മലയാളം കമ്പ്യൂട്ടിംഗ് പരിശീലന പദ്ധതി, കളക്ടറേറ്റ്, എറണാകുളം എന്ന വിലാസത്തില്‍ ജനുവരി 15 നു വൈകിട്ട് 5 നു മുന്‍പ് ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന അംഗീകൃത ഏജന്‍സി ജില്ല കളക്ടറുമായി കരാറില്‍ ഏര്‍പ്പെടണം.

 

 

കംപ്യൂട്ടര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

കാക്കനാട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കളമശ്ശേരി മേഖലാകേന്ദ്രത്തില്‍ ഫെബ്രുവരി എട്ടിന് ആരംഭിക്കൂന്ന ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസഡ്

ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (യോഗ്യത- ബി.കോം./പ്ലസ്ടു കൊമേഴ്‌സ്), കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗ്ഗം മറ്റ് അര്‍ഹതപ്പെട്ട സമുദായം എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്

നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-0484 2551466, 0484 2541520.

 

വെള്ളക്കരം അടയ്ക്കണം

കാക്കനാട്: കേരള വാട്ടര്‍ അതോറിറ്റി തൃക്കാക്കര സെക്ഷന്റെ കീഴില്‍ വെള്ളക്കരം കുടിശ്ശികയുള്ള എല്ലാ ഉപഭോക്താക്കളും കുടിശ്ശിക ഒടുക്കാത്ത പക്ഷം മറ്റൊരു അറിയിപ്പ് കൂടാതെ കണക്ഷന്‍ വിച്ഛേദിക്കുന്നതാണെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

 

സ്വയംതൊഴില്‍ ശില്‍പ്പശാല

കാക്കനാട്: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും പിറവം മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വയംതൊഴില്‍ ബോധവല്‍ക്കരണ ശില്‍പ്പശാല 2018 ജനുവരി 13 ബുധനാഴ്ച രാവിലെ 10.00 മണിക്ക് പിറവം  മിനിസിവില്‍ സ്റ്റേഷന്റെ ബേസ്‌മെന്റ് ഹാളില്‍ വച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458, 9497687806 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

date