വനിത കമ്മീഷന്റെ സൗജന്യ വിവാഹ പൂര്‍വ കൗണ്‍സലിംഗ്
കാക്കനാട്: വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന യുവതീയുവാക്കള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വനിത കമ്മീഷന്‍ സംഘടിപ്പിക്കുന്ന വിവാഹ പൂര്‍വ കൗണ്‍സലിംഗ് ജനുവരി 27, 28 തീയതികളില്‍ കോലഞ്ചേരി വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. 20 മുതല്‍ 28 വരെ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. 27ന് രാവിലെ 9 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. വൈകിട്ട് അഞ്ചു വരെയാണ് ക്ലാസ്. പങ്കെടുക്കുന്നവര്‍ക്ക് സംസ്ഥാന വനിത കമ്മീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. സൗജന്യമായി സംഘടിപ്പിക്കുന്ന ക്ലാസില്‍ 70 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ദാമ്പത്യജീവിതത്തിന് ഒരാമുഖം, വിവാഹ നിയമങ്ങള്‍, ദമ്പതികളിലെ ആശയവിനിമയം, സ്ത്രീ പുരുഷ ലൈംഗിക യാഥാര്‍ഥ്യങ്ങള്‍, കുടുംബ ബജറ്റ് എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക. ഫോണ്‍-9745032846.
വിവാഹ ശേഷം രണ്ടു വര്‍ഷത്തിനകം വിവാഹമോചനത്തിലെത്തി നില്‍ക്കുന്ന നിരവധി കേസുകളാണ് വനിത കമ്മീഷനു മുന്നിലുള്ളതെന്ന് വനിത കമ്മീഷന്‍ അംഗം അഡ്വ ഷിജി ശിവജി പറഞ്ഞു. സമൂഹത്തില്‍ വിവാഹമോചനത്തിന്റെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.
- Log in to post comments