'നിയുക്തി 2018' മെഗാ ജോബ്‌ഫെയര്‍
കാക്കനാട്: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി എറണാകുളം മേഖലയില്‍ 2018 ജനുവരി 20 ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി കാമ്പസില്‍ 'നിയുക്തി 2018' മെഗാ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. ഇതിലേക്കുള്ള സൗജന്യ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. 18-40 പ്രായപരിധിയിലുള്ള എസ്എസ്എല്‍സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നൂറില്‍ പരം ഉദ്യോഗദായകര്‍ അറിയിച്ചിട്ടുള്ള അയ്യായിരത്തില്‍ പരം ഒഴിവുകള്‍ക്ക് ഓണ്‍ലൈന്‍ ആയി പേര് രജിസ്റ്റര്‍ ചെയ്യാം. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ക്കായി ശ്രമിക്കുന്ന ടടഘഇ മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി ഒരുക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന് എംപ്ലോയ്‌മെന്റ് വകുപ്പിന്റെ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ഐറ്റി/ഐറ്റി.ഇ.എസ്, സാങ്കേതിക, വിപണന, ആട്ടോമൊബൈല്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ്, അഡ്വര്‍ട്ടൈസിംഗ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, പ്രമുഖ റീട്ടെയിലേര്‍സ് തുടങ്ങിയ മേഖലകളിലെ ഉദ്യോഗദായകരില്‍ നിന്നും ഏകദേശം അയ്യായിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളില്‍ നിന്നും എസ്എസ്എല്‍സി മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഒഴിവുകള്‍ അറിയിക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, 0484 2422452, 2422458 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
- Log in to post comments