Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ജില്ലാ ആസുത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിലെ രണ്ട് ലിഫ്റ്റുകളുടെ (ജി+5 എട്ടുപേര്‍) എ എം സിയില്‍ ഏര്‍പ്പെടുന്നതിനായി പ്രവൃത്തി പരിചയമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം നവംബര്‍ 16 ഉച്ചക്ക് 1 മണി വരെ വിതരണം ചെയ്യും. ടെണ്ടറുകള്‍ അന്നേ ദിവസം വൈകുന്നേരം അഞ്ചുമണി വരെ സമര്‍പ്പിക്കാം. ഫോണ്‍: 0497 2700765

 

ഇന്ത്യന്‍ ഇന്‍സ്റ്റ്യുട്ട് ഓഫ് ഹാന്റലും ടെക്‌നോളജിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍  സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നതിനുള്ള വാക്ക്  ഇന്‍ ഇന്റര്‍വ്യു നവംബര്‍ എട്ടിന് രാവിലെ 11 മണിക്ക് ഓഫീസില്‍ നടക്കും. എം എസ് ഡബ്ല്യു(മെഡിക്കല്‍ സൈക്യാട്രി/ കൗണ്‍സിലിംഗ്) യോഗത്യയും പ്രവൃത്തി പരിചയവും അഭികാമ്യം. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 10.30 ന് ഹാജരാകണം

കൊട്ടിയൂര്‍ വില്ലേജില്‍ പ്രൊ.സ. 2648 ല്‍ പെട്ട 0.0202 ഹെക്ടര്‍ സ്ഥലവും ഉള്‍പ്പെട്ട മുഴുവനും നവംബര്‍ എട്ടിന് രാവിലെ 11 മണിക്ക് സ്ഥലത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിട്ടി താലൂക്കോഫീസുമായോ കൊട്ടിയൂര്‍ വില്ലേജോഫീസുമായോ ബന്ധപ്പെടുക. ഫോണ്‍: 04902 494910.

ഭരണാനുമതിയായി
കെ മുരളീധരന്‍ എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും 2.41 ലക്ഷം രൂപ വിനിയോഗിച്ച് കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ഗവ. എല്‍ പി സ്‌കൂള്‍ പുത്തൂര്‍, ചൊക്ലി ഗ്രാമ പഞ്ചായത്തിലെ വി പി ഓറിയന്റല്‍ ഹൈസ്‌കൂള്‍, കൂത്തുപറമ്പ് നഗരസഭയിലെ തൃക്കണ്ണാപുരം വെസ്റ്റ് എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് ലാപ്ടോപ് വിതരണം ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

 

ശാസ്ത്ര സാങ്കേതിക ക്വിസ്: മത്സര വിജയികള്‍
  സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്ര സാങ്കേതിക മേളയുടെ ഭാഗമായി നടന്ന ശാസ്ത്ര സാങ്കേതിക ക്വിസ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നീലാംബരി അരുണ്‍ജിത്ത്, പി അഭേത് കൃഷ്ണ ടീം (പെരളശ്ശേരി എ കെ ജി എം എച്ച് എസ് എസ്) ഒന്നാം സ്ഥാനവും നിരഞ്ജന രതീഷ്, സചേഷ്.സി പ്രവീണ്‍ ടീം (കാടാച്ചിറ എച്ച്.എസ്.എസ്) രണ്ടാം സ്ഥാനവും സിദ്ധാര്‍ത്ഥ് മനോജ്, സിദ്ധാര്‍ത്ഥ് വിജയ് (ചാല എച്ച്.എസ്.എസ്) മൂന്നാം  സ്ഥാനവും നേടി. യു പി വിഭാഗത്തില്‍ അമീന്‍ ഇക്ബാല്‍, എന്‍ പി നിഹാര ടീമിനാണ് (ചെറുമാവിലായി യു.പി. സ്‌കൂള്‍) ഒന്നാം സ്ഥാനം. പി വി അമല്‍ദേവ്, എസ് ആര്‍ ധീരജ് ടീം  (മാവിലായി യു.പി. സ്‌കൂള്‍) രണ്ടാം സ്ഥാനവും പി വി യദുകൃഷ്ണ, ആദര്‍ശ് ആസാദ് (വാരം യു.പി. സ്‌കൂള്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 

ഫേട്ടോ ജേര്‍ണലിസം കോഴ്‌സ് സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്‌സെന്ററില്‍ നടത്തു ഫേട്ടോ ജേര്‍ണലിസം കോഴ്‌സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്‌പോട്ട്് അഡ്മിഷന്‍ നവംബര്‍ 7ന് നടത്തും. അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കാമ്പസില്‍ നടത്തുന്ന സ്‌പോട്ട് അഡ്മിഷന് അപേക്ഷ അയച്ച് എത്തിച്ചേരാന്‍ കഴിയാതിരുവര്‍ക്കും പുതിയതായി എത്തുവര്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ക്ക് അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org നിന്നു ഫോറം ഡൗണ്‍ലോഡ് ചെയ്ത് സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം 7നു രാവിലെ 10.30 മണിക്ക് അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ഓഫീസില്‍ എത്തേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471 2726275, 9447225524.

 

ചിത്രം സുചിത്രം: മികച്ച ഡോക്യുമെന്ററി
കണ്ണൂര്‍ ജില്ല ശുചിത്വമിഷന്‍ സംഘടിപ്പിച്ച  വീഡിയോ ഡോക്യുമെന്ററി മത്സരത്തില്‍  പുതുമ ചാരിറ്റബിന്‍ സൊസൈറ്റി നിര്‍മ്മിച്ച 'ചിത്രം സുചിത്രം'   ഡോക്യുമെന്ററി ജൂറി ഒന്നാമതായി തെരഞ്ഞെടുത്തു. ശുചിത്വ മാലിന്യ സംസ്‌ക്കരണ രംഗത്ത് വിവിധയിടങ്ങളില്‍ സാമൂഹികതലം-ഗാര്‍ഹിക തലം-സ്ഥാപനതലം  എന്നിങ്ങനെ വിവിധതലങ്ങളിലെ മികച്ച മാതൃകകള്‍ മറ്റുള്ളവര്‍ക്ക് അനുകരിക്കുന്നതിന് പ്രേരണ നല്‍കുന്നതിനാണ് മത്സരം സംഘടിപ്പിച്ചത്.

 

റേഷന്‍ വിതരണം
    നവംബര്‍ മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത് താഴെ ചേര്‍ക്കുന്നു.  എ എ വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും സൗജന്യമായും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഒരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും രണ്ട് രൂപ നിരക്കില്‍ ലഭിക്കും. പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ ഒരോ അംഗത്തിനും രണ്ട് കിലോ അരി നാല് രൂപ നിരക്കിലും ലഭ്യതക്കനുസരിച്ച് കാര്‍ഡിന് രണ്ട് കിലോഗ്രാം മുതല്‍ മൂന്ന് കിലോഗ്രാം വരെ ആട്ട 17 രൂപ നിരക്കില്‍ ലഭിക്കും. പൊതുവിഭാഗം നോണ്‍ സബ്‌സിഡി വിഭാഗത്തില്‍ കാര്‍ഡിന് മൂന്നു കിലോഗ്രാം അരി 10.90 രൂപ നിരക്കിലും, ലഭ്യതക്കനുസരിച്ച് കാര്‍ഡിന് രണ്ട് കിലോഗ്രാം മൂതല്‍ മുന്ന് കിലോഗ്രാം വരെ ആട്ട 17 രൂപ നിരക്കിലും ലഭിക്കും. മണ്ണെണ്ണ- വൈദ്യുതീകരിച്ച വീടുള്ളവര്‍ക്ക് കാര്‍ഡിന് അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് ഒരോ കാര്‍ഡിനും നാല്് ലിറ്റര്‍ വീതവും 39 രൂപ നിരക്കില്‍ ലഭിക്കും.
റേഷന്‍ വിതരണം സംബന്ധമായ പരാതികള്‍  താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ്  -  0460 2203128, തലശ്ശേരി - 0490 2343714,  കണ്ണൂര്‍ - 0497 2700091, ഇരിട്ടി - 0490 2494930, ജില്ലാ സപ്ലൈ ഓഫീസ്, കണ്ണൂര്‍ - 0497 2700552, ടോള്‍ഫ്രീ നമ്പര്‍ -  1800 425 1550, 1947 എന്നീ നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.

date